Update Body
ഓപ്പറേഷൻ തൂഫാൻ- 2.0 രണ്ടാം ഘട്ടം

സംസ്ഥാന ആഭ്യന്തരവകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാം ഘട്ട പരിപാടികൾ ക്ക് കൊണ്ടോട്ടി നഗരസഭയിൽ തുടക്കം കുറിച്ചു.

ഓപ്പറേഷൻ തൂഫാൻ 2.0 രണ്ടാംഘട്ട പദ്ധതിയുടെ മുനിസിപ്പൽ തല ഉദ്ഘാടനം എം. എൽ. എ. ടി.പി അഷ്റഫലി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ അധ്യക്ഷ വഹിച്ച നഗരസഭ ചെയർമാൻ യു.കെ. മമ്മദിശ തൂഫാൻ 2 .0 എംബ്ലം പതിപ്പിച്ച പ്രത്യേക പതാക ഉയർത്തി. കൊണ്ടോട്ടി പോലീസ് സബ് ഇൻസ്പെക്ടർ രവീന്ദ്രൻ വി.പി. സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന ഓപ്പറേഷൻ തൂഫാൻ ദി നർക്കോ ഹണ്ട് പദ്ധതിയുടെ രണ്ടാം ഘട്ടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് സർക്കാർ നടപ്പിലാക്കുന്നത്. ഇതിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച എ ആർ നഗർ പഞ്ചായത്തിൽ വെച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചിരുന്നു.

തൂഫാൻ പ്രവർത്തനങ്ങൾ വാർഡ് തലങ്ങളിൽ ആരംഭിക്കുന്നതിന് ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവരെ സജ്ജമാക്കുന്നതിന് നഗരസഭ നടപടികൾ ആരംഭിച്ചു. ചടങ്ങിൽ കൊണ്ടോട്ടി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ദിനേശ് ടി ക്ലാസെടുത്തു. നവംബർ 15 നകം മുഴുവൻ വാർഡുകളിലും പ്രത്യേക വാർഡ് സഭ വിളിച്ചു ചേർക്കുമെന്ന് ചെയർമാൻ അറിയിച്ചു.

നഗരസഭ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ആയിഷ ബിന്ദു, സ്ഥിര സമിതി അധ്യക്ഷന്മാരായ റഷീദലി കൊറ്റങ്ങോടൻ, ഖദീജ കെ.കെ, ഇ എം റഷീദ്, നസ്റീന തരുവറ, സഫറുദ്ധീൻ കുനൂക്കര, കൗൺസിലർമാരായ ടി.കെ അസീസ്, പാറപ്പുറം അബ്ദുറഹിമാൻ, നഗരസഭാ സെക്രട്ടറി മിനി പി , മറ്റു കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, ആരോഗ്യപ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Update Image
Operation Toofan 2.0