ചരിത്രം

അനുഗ്രഹീത കവി മോയിന്‍കുട്ടി വൈദ്യരുടെ മനോഹര ഇശലുകളുടെ താളവും കൊണ്ടോട്ടി നേര്‍ച്ചയുടെ പെരുമയും കൊണ്ട് പ്രസിദ്ധമായ കൊണ്ടോട്ടിയും നെടിയിരുപ്പ് സ്വരൂപത്തിന്‍റെ പ്രൌഡിയാല്‍ യശസുറ്റ നെടിയിരുപ്പും ഒരുമിച്ച് ചേര്‍ത്ത് രൂപീകരിച്ച കൊണ്ടോട്ടി നഗരസഭക്ക് ചരിത്രത്തിന്‍റെ സമ്പന്നത ഏറെയുണ്ട്. കൊടും കാടുപിടിച്ച് കിടന്നിരുന്ന കൊണ്ടോട്ടിയിലെ പ്രാന്ത പ്രദേശങ്ങളിലെ ആളുകള് ജുമുഅ നമസ്കാരത്തിന് കിലോമീറ്ററുകള് നടന്ന് തിരൂരങ്ങാടി പള്ളിയിലേക്കാണ് പോയിരുന്നത്. ഇത് വലിയ ബുദ്ധിമുട്ടായി മാറിയപ്പോള് കൊണ്ടോട്ടിയിലെ കാരണവന്മാര് അന്നത്തെ ജന്മി തലയൂര് മൂസത്തിന് കാണിക്കവെച്ച് ഒരു പള്ളി നിര്മ്മിക്കാന് സ്ഥലം അഭ്യര്ത്ഥിച്ചു എന്നും അദ്ദേഹം കാണിച്ചു കൊടുത്ത സ്ഥലത്തേക്ക് കാരണവന്മാര് സ്വര്ണ്ണ നാണയങ്ങള് വലിച്ചെറിഞ്ഞുവെന്നും അതു കണ്ടെടുക്കാന് ആളുകള് ആ പ്രദേശത്തെ കാട് വെട്ടിത്തളിച്ചു എന്നും അവിടെ ഒരു പള്ളി നിര്മ്മിച്ചു എന്നും അങ്ങനെ "കൊണ്ടുവെട്ടി" ത്തെളിച്ച സ്ഥലം പിന്നീട് കൊണ്ടോട്ടിയായി പരിണമിച്ചു എന്നതുമാണ് " കൊണ്ടോട്ടി " യുടെ ചരിത്രത്തെകുറിച്ച് പറയുന്നത്. 14-ാം നൂറ്റാണ്ടില് നിര്മ്മിച്ച ആ പള്ളിയാണ് കൊണ്ടോട്ടി പഴയങ്ങാടി ജുമാ മസ്ജിദ്.

18-ാം നൂറ്റാണ്ടിന്റെ അവസാനത്തില് (1774) ബോംബെയിലെ കല്ല്യാണ് സ്വദേശിയായ സൂഫി വര്യന് ഷെയ്ക്ക് മുഹമ്മദ് ഷാഹ് തങ്ങളുടെ കൊണ്ടോട്ടിയിലേക്കുള്ള വരവ് ഈ പ്രദേശത്ത് നിര്ണ്ണായകമായ വഴിത്തിരിവാണ് ഉണ്ടാക്കിയത്. 1804 ല് അന്തരിച്ച അദ്ദേഹമാണ് കൊണ്ടോട്ടി നേര്ച്ചയുടെ പശ്ചാത്തലമുള്ള കൊണ്ടോട്ടി കുബ്ബക്ക് അസ്ഥിവാരമിടുന്നതും കൊണ്ടോട്ടി തങ്ങന്മാരുടെ താവഴിക്ക് തുടക്കമിടുന്നതും.

ദേശീയ പ്രസ്ഥാനത്തിലും സ്വാതന്ത്യ്ര പ്രസ്ഥാനത്തിലും കൊണ്ടോട്ടിക്കും നെടിയിരുപ്പിനും നിര്ണ്ണായകമായ ഇടങ്ങളാണുള്ളത്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ മുന് നിരയില് ഈ പ്രദേശത്തുകാര് ഏറെ ഉണ്ടായിരുന്നു. ഏറനാടിന്റെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രം കൊണ്ടോട്ടിയുടെയും കൂടി ചരിത്രമാണ്.

 

കൊണ്ടോട്ടി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് കല്ലിങ്ങല് വീരാന്കുട്ടി എന്നവരായിരുന്നു. 1959 ല് രൂപീകരിച്ച നെടിയിരുപ്പ് പഞ്ചായത്തിന്റെ പ്രസിഡന്റ് കെ.എം. മൂസഹാജി ആയിരുന്നു. പരിമിതമായ അധികാരങ്ങളും വിഭവവും മാത്രമുണ്ടായിരുന്ന ഗ്രാമപഞ്ചായത്തുകളെ അക്കാലത്ത് തങ്ങളുടെ അര്പ്പണ ബോധത്തോടെ നയിച്ച് വികസന പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം കൊടുത്തവരായിരുന്നു മുന്ഗാമികള്. 2015 ല് നഗരസഭ രൂപീകരിച്ചതോടെ രണ്ട് ഗ്രാമപഞ്ചായത്തുകള് ചരിത്രത്തിന്റെ ഭാഗമായി നെടിയിരുപ്പ് ഗ്രാമപഞ്ചായത്തിന്റെ അവസാന ഭരണ സമിതി പ്രസിഡന്റ് കെ.സി. ഷീബയും കൊണ്ടോട്ടി ഗ്രാമ പഞ്ചായത്ത് അവസാന ഭരണസമിതി പ്രസിഡന്റ് ഫൌസിയ എന്നവരുമാണ്.

നെടിയിരുപ്പ്, കൊണ്ടോട്ടി പഞ്ചായത്തുകളെ കൂട്ടിച്ചേര്ത്ത് 2015 ല് നിലവില് വന്ന പ്രഥമ മുനിസിപ്പല് ഭരണ സമിതിയാണ് ഇപ്പോഴത്തെ മുനിസിപ്പല് ഭരണ സമിതി. ഏറെ ഗ്രാമീണ പ്രദേശങ്ങളും സാസ്കാരിക ആചാര പ്രത്യേകതകളും നിലനില്ക്കുന്ന ഈ പ്രദേശത്തെ ഒരു മുനിസിപ്പാലിറ്റിയുടെ വികസന കാഴ്ചപ്പാടിലേക്കും പ്രത്യേകതകളിലേക്കും മാറ്റിയെടുക്കുക എന്നത് ഭാരിച്ച ഒരു ഉത്തരവാദിത്തമാണ്. 13-ാം പഞ്ചവത്സര പദ്ധതി കാലം ഈ വലിയ ഉത്തരവാദിത്തത്തോടൊപ്പമാണ് കൊണ്ടോട്ടി നഗരസഭക്ക് പൂര്ത്തീകരിക്കേണ്ടത്.